കടുത്തുരുത്തി.: വീടിന് നേർക്ക് അജ്ഞാതൻ്റെ ആക്രമം.ജനൽ ചില്ലുകൾ തകർത്തു. മുർക്കാട്ടിപ്പടി പ്ലാപ്പിള്ളിൽ കുര്യാക്കോസിൻ്റെ വീടിന് നേർക്കാണ് ആക്രമം ഉണ്ടായത്.വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് ആക്രമണം. ക്രിസ്തുമസ് ദിനത്തിൽ രാവിലെ പതിനൊന്നിനും വൈകിട്ട് 6 നും ഇടയിലാണ് സംഭവം. കുര്യാക്കേസും കുടുംബവും ബന്ധുവിട്ടിൽ പോയി മടങ്ങി വന്നപ്പോഴാണ് ജനൽ ചില്ലുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. കോട്ടയത്ത് നിന്ന് വിരളടയാള വിദഗ്ദരും, പോലിസ് നായ ഗണ്ണറും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടര മാസം മുൻപ് ഇതേ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വീടിൻ്റെ രണ്ടു മുറികളിൽ തീ പിടിച്ചിരുന്നു. രണ്ട് കട്ടിലും, കിടക്കകളും, തുണികളും കത്തിനശിച്ചിരുന്നു.കൂടാതെ ഒരു വർഷം മുൻപ് മോട്ടോറും പൈപ്പുകളും തകർത്തിരുന്നു. വെള്ളൂർ പോലിസ് സി.ഐ.പങ്കജാക്ഷൻ്റെ നേത്യത്യത്തിൽ എസ്.ഐ.മാരായ മുജീബ്,’ രാംദാസ്, സീനിയർ സി.പി.ഒ.അരുൺകുമാർ എന്നിവരുടെ നേത്യത്വത്തിൽ അന്വേഷണം ഊർജിതമാക്കി.