26 December 2024

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഒസ്‌ലർ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2024 ജനുവരി 11-നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്.

ദുരൂഹതകളും സസ്‌പെൻസും നിറഞ്ഞ മെഡിക്കൽ ത്രില്ലർ ജോണറിലുള്ള ഒരു ചിത്രമായിരിക്കുമിതെന്നാണ് വിവരങ്ങൾ. അബ്രഹാം ഒസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. താരത്തിന്റെ കരിയറിലെ വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

അർജുൻ അശോകൻ, സൈജു കുറുപ്പ് , ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഡോ. രൺധീർ കൃഷ്ണൻ്റേതാണ് തിരക്കഥ. സംഗീതം- മിഥുൻ മുകുന്ദ്.

ഛായാഗ്രഹണം -തേനി ഈശ്വർ, എഡിറ്റിങ് – ഷമീർ മുഹമ്മദ്, കലാസംവിധാനം -ഗോകുൽദാസ്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ – പ്രിൻസ് ജോയ്, അസോസിയേറ്റ് ഡയറക്ടേർസ് – റോബിൻ വർഗീസ്, രജീഷ് വേലായുധൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിങ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് -പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ.

നേരമ്പോക്കിൻ്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനം, മിഥുൻ മാനുവൽ തോമസ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ -വാഴൂർ ജോസ്, ഫോട്ടോ – സുഹൈബ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!