തിരുവനന്തപുരം: ഭാരത് സ്റ്റേജ് 4 (ബി.എസ്-4) വിഭാഗത്തിലെ ഇരുചക്ര വാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമെന്നത് ഒരു വർഷമായി ഉയർത്തി. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് നടപടി.
നേരത്തേ ഈ വിഭാഗത്തിലെ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധന കാലാവധി ഒരു വർഷമായിരുന്നു.