കണ്ണൂർ: പുതുവർഷത്തലേന്ന് പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ കോലം കത്തിച്ച സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്തു. സംസ്ഥാന പ്രസിഡന്റ് അനുശ്രീ, ജില്ല സെക്രട്ടറി പി.എസ്. സഞ്ജീവ് ഉൾപ്പടെ അഞ്ച് നേതാക്കൾക്കും കണ്ടാലറിയാവുന്ന 20 പ്രവർത്തകർക്കുമെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്.
അന്യായമായി സംഘം ചേരൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായാണ് 30 അടി ഉയരത്തിലുള്ള കോലം കത്തിച്ചത്.