27 December 2024

വിശ്വമാനവികതയുടെ സംഗീതജ്ഞൻ ആലപ്പി രങ്കനാഥ് മാസ്റ്ററുടെ രണ്ടാമത് ചരമദിനാചരണവും സ്വാമി സംഗീത പുരസ്‌കാ സമർപ്പണവും 2024 ജനുവരി 15, തിങ്കളാഴ്‌ച രാവിലെ മുതൽ ചങ്ങനാശ്ശേരി പെരുന്ന ഗൗരി മഹൽ ആഡിറ്റോറിയത്തിൽ നടക്കും.

വൈകിട്ട് 4 ന് അനുസരണ സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി സജീ ചെറിയാൻ ഉത്ഘാടനം ചെയ്യും.
അദ്ദേഹത്തിന്റെ നാമധേയത്തിൽ രൂപീകരിച്ചിട്ടുള്ള ട്രസ്റ്റിന്റെ രണ്ടാമത് സ്വാമി സംഗീതം പുരസ്കാരം (25,000 രൂപയും ,പ്രശസ്‌തി പത്രവും , ഫലകവും)ചലച്ചിത്ര സംഗീത സംവിധായകൻ എം ജയചന്ദ്രന് മന്ത്രി സമ്മാനിക്കും. ജോബ് മൈക്കിൾ എം എൽ എ അധ്യക്ഷത വഹിക്കും.

സുപ്രസിദ്ധ കലയുടെ വിവിധ രംഗങ്ങളിൽ പ്രാവീണ്യം നേടിയിട്ടുള്ള യുവപ്രതിഭകളെ വേദിയിൽ ആദരിക്കും. രോഗാവസ്ഥയിൽ കഴിയുന്ന കലാകാരന്മാർക്കു കുടുംബത്തിനും ചികിത്സാ സഹായം നൽകുമെന്ന് ട്രസ്റ്റ് ചെയർമാൻ ജയപ്രമോദ് രങ്കനാഥ് , രക്ഷാധികാരി വല്ലഭദേശം ഇന്ദ്രജിത്ത്, സി.പി മധുസൂദനൻ ,വയലാ വിനയചന്ദ്രൻ എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!