കടുത്തുരുത്തി : യുവാവ് ബന്ധുവിന്റെ വീട്ടില്‍ ആക്രമണം നടത്തി. ജനല്‍ ചില്ലുകളും വീട്ടുമുറ്റത്ത് കിടന്ന കാറും സ്‌കൂട്ടറും അടിച്ചു തകര്‍ത്തു. വീട്ടുകാര്‍ അറിയച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കു മാനസികരോഗമാണെന്നറിയിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി പോലീസ് യുവാവിനെ ബന്ധുക്കള്‍ക്ക് കൈമാറി.
വൈകൂന്നേരം അഞ്ചോടെ കടുത്തുരുത്തി കിടങ്ങില്‍ പറമ്പ് ഭാഗത്താണ് സംഭവം. മേപ്പുറത്ത് ജോണി ജോസഫ് (62) ന്റെ വീട്ടിലാണ് ആക്രമണം നടത്തിയത്. ഷേലമ്മയുടെ സഹോദരപുത്രന്‍ ഏറ്റുമാനൂര്‍ പറവേലിമറ്റം എബിന്‍ ദേവസ്യാ (30) ആണ് ആക്രമണം നടത്തിയത്. വെട്ടുകത്തിയുമായെത്തിയാണ് ഇയാള്‍ ആക്രമണം നടത്തിയത്. സംഭവം നടക്കുമ്പോള്‍ ജോമിയും ഭാര്യയും വീട്ടിലുണ്ടായിരുന്നു.