25 December 2024


കട്ടച്ചിറ: അറിവിന്റെഅക്ഷര വെളിച്ചം ആയിരങ്ങൾക്കു പകർന്നു നൽകിയ മേരി മൗണ്ട് പബ്ലിക് സ്കൂളിൽ രണ്ടു ദിവസമായി തുടരുന്ന രജത ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. സാംസ്കാരിക സമ്മേളനം തുറമുഖ സാംസ്കാരിക വകുപ്പു മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു.

തുടർന്നു നടന്ന മഹാദീപ പ്രകാശനത്തിൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ , എം പിമാരായ തോമസ് ചാഴിക്കാടൻ, ജോസ് കെ മാണി, എം.എൽ എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി കാപ്പൻ, ചാണ്ടി ഉമ്മൻ, മുൻ എം.എൽ എ സുരേഷ് കുറുപ്പ്, മുൻസിപ്പൽ ചെയർ പേഴ്സൺ ലൗലി ജോർജ്, മുൻസിപ്പൽ കൗൺസിലർമാരായ ഇ.എസ്.ബിജു, ത്രേസ്യാമ്മ മാത്യു, കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൻ പിൽഗ്രിം ചർച്ച് ആർച്ച് പ്രീസ്റ്റ് ഡോ മാണി പുതിയിടം, കട്ടച്ചിറ സെന്റ് സേവ്യേഴ്സ് പള്ളി വികാരി റവ.ഫാദർ കുര്യൻ പുത്തൻപുര പിറ്റി എ പ്രസിഡന്റ് ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സിൽവർ ജൂബിലിയോടനുബന്ധിച്ചുള്ള സുവനീർ പ്രകാശനം ചെയ്യുകയും. പത്തു വർഷം മുതൽ 25 വർഷം വരെ പൂർത്തിയാക്കിയ അധ്യാപകരെ ആദരിക്കുകയും ചെയ്തു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രഞ്‌ജിനി ജോസും സംഗീത സംവിധായകനും കീറ്റാറിസ്റ്റുമായ സുമേഷ് കൂട്ടിക്കലും ചേർന്ന് മെഗാ സ്റ്റേജ് ഷോ അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ റവ സി. ലിസി സെബാസ്റ്റ്യൻ സ്വാഗതവും സ്കൂൾ മാനേജർ റവ മദർ മോളി അഗസ്റ്റിൻ കൃതജ്ഞത അർപ്പിച്ചു. രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുഅഞ്ചാം തീയതി നടന്ന പരിപാടികളിൽ പ്രമുഖ അഭിനേതാവും വോയ്സ് കോച്ചുമായ അഡ്വക്കേറ്റ് ഡോ. ക്രിസ് വേണുഗോപാൽ, റവ ഫാദർ ജോസഫ് പുത്തൻപുര, ചലച്ചിത്ര താരം കുമാരി മമിതാ ബൈജു എന്നിവർ മുഖ്യാതിഥികളായി സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!