തമിഴ്‌നാട് ദിണ്ഡിഗലില്‍ ഭര്‍ത്താവ് ഗര്‍ഭിണിയെ ബസില്‍ നിന്ന് തള്ളിയിട്ട് കൊന്നു.അഞ്ചുമാസം ഗര്‍ഭിണിയായ വളര്‍മതിയാണ് മരിച്ചത്. 19 വയസായിരുന്നു. മദ്യലഹരിയിലായിരുന്നു ക്രൂരത.
അച്ഛന്‍ സമ്മാനമായി നല്‍കുന്ന ടൂവീലര്‍ വാങ്ങാന്‍ ബസില്‍ പോകുന്നതിനിടെയാണ് മദ്യലഹരിയിലായിരുന്ന പാണ്ഡ്യന്‍ യുവതിയെ ബസില്‍ നിന്ന് തള്ളിയിട്ടത്.
ബസിന്റെ പിൻ വശത്തുള്ള വാതിലിന് സമീപത്തുള്ള സീറ്റിലാണ് ഇരുവരും ഇരുന്നത്. യാത്രയ്ക്കിടെ ഇരുവരും നിസാര കാര്യത്തെ ചൊല്ലി തര്‍ക്കം തുടര്‍ന്നു. കുറെ ദൂരം സഞ്ചരിച്ചതിന് പിന്നാലെ ഇയാള്‍ ബസില്‍ നിന്ന് യുവതിയെ തള്ളിയിടുകയായിരുന്നു.
കുറച്ച് യാത്രക്കാര്‍ മാത്രമുള്ളതിനാല്‍ സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. ബസ് കുറെ ദൂരം പോയപ്പോള്‍ പാണ്ഡ്യന്‍ തന്നെ മുന്നിലെത്തി വിവരം കണ്ടക്ടറെ അറിയിക്കുകയായിരുന്നു. കണ്ടക്ടറാണ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പാണ്ഡ്യനെ പോലീസ് അറസ്റ്റ് ചെയ്തു. എട്ടുമാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം