കൊല്ലം: കൊട്ടിയം തഴുത്തലയില്‍ വന്‍ കഞ്ചാവ് വേട്ട. വിശാഖപട്ടണത്തു നിന്ന് കൊണ്ടുവന്ന 21 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആറുപേര്‍ അറസ്റ്റിലായി. തഴുത്തല സ്വദേശികളായ അനൂപ്, രാജേഷ്, രതീഷ്, അജ്മല്‍ ഖാന്‍, അനുരാജ്, ജോണ്‍സണ്‍ എന്നിവരാണ് പിടിയിലായത്.
കൊട്ടിയം പോലീസും കൊല്ലം സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്നാണിവരെ പിടികൂടിയത്. വിശാഖപട്ടണത്ത് നിന്നാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവരുന്നത്. തെങ്കാശിവരെ ട്രെയിനില്‍ കൊണ്ടുവന്ന് പിന്നെ റോഡ് മാര്‍ഗം കൊല്ലത്തെത്തിക്കുന്നതാണിവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
ആദ്യം രാജേഷിനെയാണ് പിടികൂടിയത്. കഞ്ചാവ് തഴുത്തല സ്വദേശി ജോണ്‍സണ്‍ നടത്തുന്ന വര്‍ക്ക് ഷോപ്പില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ പരിശോധനയ്‌ക്കെത്തിയപ്പോള്‍ രതീഷും അനൂപും അവിടെയുണ്ടായിരുന്നു.