കണ്ണൂർ: പഴയങ്ങാടി പാലത്തിന് മുകളിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞു. പാചക വാതക ടാങ്കറാണ് മറിഞ്ഞത്.
പുലർച്ചെ ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. ബെംഗളൂരൂവിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു ടാങ്കർ ലോറി.
അമിത വേഗത്തിൽ മറ്റ് വാഹനങ്ങളെ മറികടന്ന് വന്ന ലോറി ആദ്യം ടെംപോ ട്രാവലറിലാണ് ആദ്യം ഇടിച്ചത്. തുടർന്ന് 2 കാറുകളിലും ഇടിച്ചു. ട്രാവലറിലുണ്ടായിരുന്ന എട്ട് പേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്”