കൊച്ചി: കേരളത്തിൽ സ്ഫോടന പരമ്പര നടത്താൻ പദ്ധതിയിട്ട ഐഎസ്ഐഎസ് ഭീകരൻ കുറ്റക്കാരനെന്ന് കൊച്ചി എൻഐഎ കോടതി.
പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ എല്ലാ വകുപ്പുകൾ പ്രകാരവും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. യുഎപിഎ വകുപ്പുകളും ഇയാൾക്കെതിരെ തെളിഞ്ഞു. യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് തെളിഞ്ഞത്.
2018 മെയ് 15-നാണ് ഭീകരനെ എൻഐഎ പിടികൂടിയത്. ശ്രീലങ്കൻ സ്ഫോടന പരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും സ്ഫോടന പരമ്പരയ്‌ക്ക് ആസൂത്രണം ചെയ്തെന്നും യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാദ്ധ്യമങ്ങൾ വഴി ശ്രമം നടത്തിയെന്നുമാണ് എൻഐഎ കണ്ടെത്തൽ. കാസർകോട് ഐഎസ് കേസിന്റെ ഭാഗമായിരുന്നു ഈ കേസും.