27 December 2024

കൊച്ചി: അടുത്ത ദിവസം റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടി ‘ഭ്രമയുഗം’ സിനിമക്കെതിരേ ഹൈക്കോടതിയെ സമീപിച്ച് കുഞ്ചമൺ കുടുംബം. ‘ഭ്രമയുഗം’ സിനിമ തന്റെ കുടുംബത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്നും അതിനാൽ ചിത്രത്തിനനുവദിച്ച സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്നും പ്രദർശനാനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കുഞ്ചമൺ കുടുംബാംഗം പി.എം.ഗോപിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാരിന്റെയടക്കം വിശദീകരണം തേടിയിട്ടുണ്ട്.

രാഹുൽ സദാശിവൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയിലെ പ്രധാന കഥാപാത്രമായ കുഞ്ചമൺ പോറ്റി ദുർമന്ത്രവാദമടക്കമുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നതായാണ് ചിത്രികരിച്ചിരിക്കുന്നത്. ഇത് തങ്ങളുടെ കുടുംബത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്നാണ് ഹർജിക്കാരന്റെ വാദം.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ കുഞ്ചമൺ ഇല്ലക്കാരെക്കുറിച്ചു പറയുന്നത് പരമ്പരാ​ഗതമായി ദുർമന്ത്രവാദം ചെയ്യുന്നവരെല്ലെന്നാണ്. എന്നാൽ ‘ഭ്രമയുഗ’ത്തിന്‍റെ പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് ഇത് ഐതിഹ്യമാലയില്‍നിന്ന് എടുത്തിട്ടുള്ള കുഞ്ചമൺകാരുടെ തന്നെ കഥയെന്നാണ്. മമ്മൂട്ടിയുടെ കഥാപാത്രമായ കുഞ്ചമൺ പോറ്റി ദുർമന്ത്രവാദം ചെയ്യുന്ന ആളാണ്. ഇത് തങ്ങളുടെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നാണ് ​ഹർജിക്കാരന്റെ വാദം.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!