27 December 2024

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്. അപ്പീല്‍ നല്‍കാന്‍ പ്രതികള്‍ക്ക് അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉത്തരവ് വിശദമായി മനസിലാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണുണ്ടായത്. വിചാരണ കോടതി വിധി ഹൈക്കോടതി ശരിവച്ചു. രണ്ടു പ്രതികളെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. കെ കെ കൃഷ്ണന്‍ ജ്യോതിബാബു എന്നിവരെ വെറുതെവിട്ട വിധിയാണ് റദ്ദാക്കിയത്.

രണ്ടു പ്രതികളും ഈ മാസം 26ന് കോടതിയില്‍ ഹാജരാക്കണം. ഇവര്‍ക്കുള്ള ശിക്ഷ 26ന് പ്രഖ്യാപിക്കും. പ്രതികളും സര്‍ക്കാരും ടിപിയുടെ ഭാര്യ കെകെ രമ എംഎല്‍എയും നല്‍കിയ അപ്പീലുകളാണ് ഹൈക്കോടതി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!