ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചു. കടക്കരപ്പള്ളി സ്വദേശിനി ആരതിയാണ് ഇന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ആരതിയുടെ ഭര്‍ത്താവ് ശ്യാംജി ചന്ദ്രനാണ് ഇന്ന് രാവിലെ ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപം വെച്ച് യുവതിയുടെ തലയില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.
90ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ മരണപ്പെട്ടത്. ആരതിയുടെ ഭര്‍ത്താവ് ശ്യാംജി ചന്ദ്രനാണ് ഇന്ന് രാവിലെ ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ച് ആരതി സഞ്ചരിച്ച സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി തലയില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തില്‍ ശ്യാംജി ചന്ദ്രനും പൊള്ളലേറ്റിരുന്നു.
നാട്ടുകാരാണ് യുവതിയുടെ തലയിലെ തീ കെടുത്തിയശേഷം പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് എത്തിയ ശേഷമാണ് ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. യുവതി മരണപ്പെട്ടതോടെ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കുമെന്നും, ആശുപത്രിയില്‍ നിന്ന് വിടുതല്‍ നല്‍കിയശേഷം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.