27 December 2024

ഇലക്കറികള്‍ ശരീരത്തിന് ഏറെ നല്ലതാണ്. അതില്‍ തന്നെ ഏറ്റവും ഗുണമുള്ളതാണ് മുരിങ്ങയില. പ്രോട്ടീന്‍, കാല്‍സ്യം(calcium), അവശ്യ അമിനോ ആസിഡുകള്‍, ഇരുമ്പ്, വിറ്റാമിന്‍ സി, എ ധാതുക്കള്‍ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങയില(moringa leaves). കൂടാതെ, ആന്റിഫംഗല്‍, ആന്റി വൈറല്‍, ആന്റീഡിപ്രസന്റ്, ആന്റി ഇന്‍ഫ്‌ലമേറ്ററി സവിശേഷതകള്‍ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണമാണ് മുരിങ്ങയില.

മുരിങ്ങയില ശരീരത്തിന്റെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുമെന്നും തളര്‍ച്ച, ക്ഷീണം എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നു. മുരിങ്ങ ഇലകളില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നത് ബലഹീനത കുറയ്ക്കാന്‍ സഹായിക്കുന്നു. മുരിങ്ങ ഇലകളില്‍ ശക്തമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ മുരിങ്ങയില സഹായിക്കുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കും. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡ് എന്ന സംയുക്തം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയത്തെ സംരക്ഷിക്കാന്‍ മികച്ചൊരു ഭക്ഷണമാണ് മുരിങ്ങയില. മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലൂടെ മുരിങ്ങയില ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മുരിങ്ങ ഇല സന്ധിവാതം തടയാനും ഓസ്റ്റിയോപൊറോസിസിനെതിരെ പോരാടാനും സഹായിക്കുന്നു. ഇത് എല്ലുകളെ ശക്തമായി നിലനിര്‍ത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!