26 December 2024

ഹരിയാനയിലെ ഗുരുഗ്രാമില്‍ ബക്കറ്റിലെ ചൂടുവെള്ളത്തില്‍ വീണ് രണ്ടരവയസ്സുകാരന്‍ മരിച്ചു. സാരമായി പൊള്ളലേറ്റ കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. തിങ്കളാഴ്ച സോഹ്നയിലെ ദംദമ ധനി ഗ്രാമത്തിലായിരുന്നു അപകടം.

കുട്ടിയുമായി വീടിന്റെ ടെറസിലെത്തിയ അമ്മ അവന്റെ സമീപത്തായി ബക്കറ്റില്‍ ചൂടുവെള്ളം വച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ ടെറസിലിരുത്തിയ ശേഷം അമ്മ ഇവിടെനിന്ന് പോയി. അല്‍പനേരത്തിനകം തിരിച്ചുവന്നപ്പോഴാണ് കുട്ടിയെ ബക്കറ്റിലെ ചൂടുവെള്ളത്തില്‍ വീണനിലയില്‍ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!