ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രമ്യ നമ്പീശന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രമ്യ. ആരാധകര്‍ക്കായി എന്നും താരം ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്.
2001 ലാണ് അഭിനയലോകത്തേക്ക് താരം കടന്നു വന്നത്. ഈ വര്‍ഷങ്ങള്‍ക്കിയടയില്‍ വലുതും ചെറുതുമായി നിരവധി കഥാപാത്രങ്ങള്‍ക്ക് നിറം പകരാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കൂടാതെ നല്ലൊരു ഗായിക കൂടിയാണ് രമ്യ.
ഇപ്പോള്‍ ഇരുപത് വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തില്‍ താന്‍ സംതൃപ്തയാണെന്നാണ് രമ്യ പറയുന്നത്. വിമര്‍ശനങ്ങളെ ഭയന്നൊരു കാലം തനിക്കുണ്ടായിരുന്നു. വീഴ്ചകള്‍ വരുമ്പോള്‍ വിഷമിക്കാറുമുണ്ട്. എന്ന് കരുതി നിലപാടുകള്‍ എടുത്താല്‍ എടുത്തതാണെന്നും പിന്നെ അതോര്‍ത്ത് സങ്കടപ്പെടാറില്ല. ആദ്യ കാലത്തൊക്കെ താന്‍ വിമര്‍ശനങ്ങളെ ഭയന്നിരുന്നുവെന്നാണ് രമ്യ പറയുന്നത്. പെട്ടെന്ന് വിഷമം വരും. അന്ന് പ്രായത്തിന്റേതായ ചില കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ അതൊക്കെ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇങ്ങനെയൊന്നും മാറുമായിരുന്നില്ലെന്ന് തോന്നുന്നു എന്നും രമ്യ പറയുന്നു.