അഡ്വ ബി എ ആളൂരിനെതിരെ പോക്സോ കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആളൂര്‍ കടന്നു പിടിച്ചു എന്നാണ് പരാതി.
ആളൂരിനെതിരെ മൂന്നാമത്തെ കേസാണ് ചുമത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ഇതിന് മുമ്പ് രണ്ട് തവണ ആളൂരിനെതിരെ കേസെടുത്തിരുന്നു.
അഞ്ച് ലക്ഷം രൂപ ബിസിനസ് ആവശ്യത്തിന് നല്‍കിയെന്നും അത് തിരികെ ചോദിച്ചപ്പോള്‍ അപമാനിച്ചുവെന്നും ഒരു സ്ത്രീ നല്കിയ പരാതിയിലാണ് രണ്ടാമത്തെ കേസ്.