ന്നിമലയില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ടു. കന്നിമല എസ്റ്റേറ്റില്‍ ടോപ് ഡിവിഷനില്‍ സുരേഷ് കുമാര്‍ (മണി 46) ആണ് മരിച്ചത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ കുത്തിമറിച്ചിട്ട ആന ഡ്രൈവര്‍ സുരേഷ് കുമാറിനെ തുമ്പിക്കൈയില്‍ ചുഴറ്റിയെറിയുകയായിരുന്നു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
മൂന്നാര്‍ പെരിയവര സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ് സുരേഷ് കുമാര്‍. ഇന്നലെ രാത്രി 10 മണിയോടെ കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങള്‍ക്കു സമീപമാണ് സംഭവം.
മൂന്നാറില്‍ നിന്നു കന്നിമലയിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ ആനയുടെ മുന്നില്‍ പെടുകയായിരുന്നു. ഓട്ടോ ആന കുത്തിമറിച്ചിട്ടപ്പോള്‍ സുരേഷ് ആനയുടെ കാലിനടുത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. സുരേഷ് കുമാറിനെ ആന തുമ്പിക്കൈയിലെടുത്ത് എറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.