25 December 2024

തെക്കന്‍ തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം. ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 1.2 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനം കേരളത്തെ നിരാശപ്പെടുത്തുന്നതാണ്. ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചന പ്രകാരം ഈ മാസം 11 ാം തിയതിവരെ സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യത പ്രവചിച്ചിട്ടില്ല. അതായത് സംസ്ഥാനത്ത് ഈ ദിവസങ്ങളില്‍ കനത്ത ചൂട് തുടരുമെന്ന് സാരം.

കേരളത്തിലെ എട്ട് ജില്ലകളില്‍ 3 ഡിഗ്രി സെന്റിഗ്രേഡ് വരെ ചൂട് ഉയരാന്‍ സാധ്യതയെന്ന് ഇന്നലെ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാലക്കാട് , പത്തനംതിട്ട , ആലപ്പുഴ , തൃശ്ശൂര്‍ , കൊല്ലം , കോട്ടയം , കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലെ മലയോര മേഖലകളിലൊഴികെ ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!