ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാാപിക്കാന്‍ ഒരുങ്ങി ബിജെപിയും കോണ്‍ഗ്രസും. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് വന്നേക്കും.
ഇന്നലെ രാത്രി ഇരു പാര്‍ട്ടികളുടെയും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുത്തു. ഉത്തര്‍ പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര അടക്കം 8 സംസ്ഥാനങ്ങളിലെ പട്ടികയ്ക്ക് രൂപം നല്‍കി എന്നാണ് വിവരം. നിലവിലെ പല സിറ്റിംഗ് എം പിമാര്‍ക്കും സീറ്റ് ഇല്ലെന്നാണ് വിവരം.
മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് യോഗം മധ്യപ്രദേശിലെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപം നല്‍കി. കമല്‍ നാഥിന്റെ മകന്‍ നകുല്‍ നാഥ് ചിന്ദ്വാരയില്‍ നിന്ന് മത്സരിക്കും. കോണ്‍ഗ്രസ് പട്ടികയില്‍ മുതിര്‍ന്ന പല നേതാക്കളും മത്സരിക്കും എന്നാണ് വിവരം.