ഗുണ കേവിലെ നിരോധിത മേഖലയിലേക്ക് ഇറങ്ങിയ 3 യുവാക്കള്‍ അറസ്റ്റില്‍. റാണിപേട്ട് സ്വദേശികളായ എസ്. വിജയ്, പി. ഭരത്, പി. രഞ്ജിത് കുമാര്‍ എന്നിവരെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ കണ്ട ആവേശത്തില്‍ ഗുണ കേവിലേക്ക് ഇറങ്ങാന്‍ കൊടൈക്കനാലില്‍ എത്തിയതാണ് മൂവര്‍ സംഘം. മൂന്ന് പേര്‍ക്കും 24 വയസാണ് പ്രായം.
യുവാക്കള്‍ ഗുണ കേവിന് സമീപം ഉണ്ടെന്ന് വിവരം ലഭിച്ചയുടന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി 3 പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുണ കേവില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടെങ്കിലും, ഒരിടം കഴിഞ്ഞാല്‍ നിരോധിത മേഖലയാണ്. ഇവിടേക്കാണ് 3 യുവാക്കളും അതിക്രമിച്ച് കടന്നത്.
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ വമ്പന്‍ ഹിറ്റായി മാറിയതോടെ കൊടൈക്കനാലിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വലിയ തോതിലാണ് ഉയര്‍ന്നത്.