24 December 2024

New Delhi: Protestors participate in a demonstration against Citizenship (Amendment) Act, after Friday prayers, at Jama Masjid in New Delhi, Friday, Dec. 27, 2019. (PTI Photo/Ravi Choudhary)(PTI12_27_2019_000090A)

പൗരത്വ ഭേദഗതി നിമയം ഒഴിവാക്കണമെന്ന് മന്ത്രിസഭാ യോഗം. ഇതുമായി ബന്ധപ്പെട്ട് നിയമ പോരാട്ടത്തിന് ഒരുങ്ങാനാണ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.

ഏതു രൂപത്തില്‍ ഇടപെടണമെന്നത് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരുമായി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്നു തന്നെ ഇതു സംബന്ധിച്ച നീക്കമുണ്ടാകുമെന്നാണ് വിവരം.

അഡ്വക്കേറ്റ് ജനറല്‍ ഇപ്പോള്‍ ഡല്‍ഹിയിലുണ്ട്. ഭരണഘടനാ വിദഗ്ധരായ അഭിഭാഷകരുമായി കൂടിയാലോചന നടത്തി ഉടന്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ എജിക്ക് നല്‍കിയ നിര്‍ദേശം. ഭരണഘടനയുടെ 14, 21, 25 എന്നീ അനുച്ഛേദങ്ങളുടെ ലംഘനമാണ് സിഎഎ എന്നും, ചട്ടങ്ങള്‍ രൂപീകരിച്ചു കൊണ്ട് കേന്ദ്രം വിജ്ഞാപനം ഇറക്കിയത് റദ്ദാക്കണമെന്നുമാകും കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!