12 January 2025

Composition with bottles of assorted alcoholic beverages.

ഭൂമിക്കടിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 225 കുപ്പി മാഹി മദ്യം എക്‌സൈസ് പിടിച്ചെടുത്തു. മദ്യം ശേഖരിച്ച യുവാവിനെ അറസ്റ്റു ചെയ്തിട്ടുണ്ട്. മടക്കാംപൊയില്‍ സ്വദേശി പി.നന്ദു (28) ആണ് പിടിയിലായത്.

ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പെരിങ്ങോം ഉമ്മറപ്പൊയില്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ വില്‍പ്പനക്കായി സ്‌കൂട്ടിയില്‍ കടത്തുകയായിരുന്ന മദ്യം സഹിതമാണ് നന്ദു എക്‌സൈസിന്റെ വലയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!