സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 48,480 രൂപയും, ഗ്രാമിന് 6,060 രൂപയുമാണ് നിരക്ക്. കേരളത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ഇന്ന് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ നാലാം ദിനമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. മാര്‍ച്ച് 9നാണ് സ്വര്‍ണവില കേരളത്തിന്റെ ചരിത്രത്തിലെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്.
അന്ന് പവന് 48,600 രൂപയും, ഗ്രാമിന് 5,790 രൂപയുമായിരുന്നു. ഉയര്‍ന്ന വില ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ നിരാശപ്പെടുത്തുകയാണ്. വില ഉയര്‍ന്നതിനാല്‍ ആവശ്യക്കാര്‍ കുറയുന്നതാണ് വ്യാപാരികള്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്.
ആഗോള വിപണികളിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോളതലത്തില്‍ സ്വര്‍ണവില ചരിത്രത്തിലെ മികച്ച നിലവാരങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നിലവില്‍, സ്വര്‍ണം ട്രോയ് ഔണ്‍സിന് 5.49 ഡോളര്‍ ഇടിഞ്ഞ് 2,156.08 ഡോളര്‍ നിലവാരത്തിലാണ് വാരാന്ത്യത്തില്‍ ക്ലോസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 30 ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 7.88 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. വെള്ളി ഗ്രാമിന് 80.30 രൂപയാണ് നിരക്ക്.