ചെങ്ങന്നൂര്‍ ഐ ടി ഐ ജംഗ്ഷന് സമീപത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന 16 കിലോഗ്രാം കഞ്ചാവ് ശേഖരം പിടിച്ചെടുത്തു.
ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ കഞ്ചാവ് മൊത്ത വിതരണക്കാരില്‍ പ്രധാനിയായ പത്തനംതിട്ട വല്ലന എരുമക്കാട് കിടങ്ങന്നൂര്‍ തടത്തുകാലായില്‍ രാഹുല്‍ കെ റെജിയെ(31) എക്‌സൈസ് അറസ്റ്റ് ചെയ്തു.2021ല്‍ 24 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.
ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാര്‍, പ്രിവന്റീവ് ഓഫീസമാരായ എം റെനി, ഓംകാര്‍നാഥ്,സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ് ദിലീഷ്,ഡ്രൈവര്‍ പി എന്‍ പ്രദീപ് എന്നിവരും ഉണ്ടായിരുന്നു.