25 December 2024

പുറക്കാട് കടല്‍ ഉള്‍വലിഞ്ഞ സംഭവത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് റവന്യൂ, ജിയോളജി വകുപ്പ്. കടല്‍ ഉള്‍വലിഞ്ഞത് സ്വാഭാവിക പ്രതിഭാസമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പുറക്കാട് മുതല്‍ തെക്കോട്ട് 850 മീറ്ററോളം ഭാഗത്താണ് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞത്. ഈ ഭാഗത്ത് നേരത്തെയും ഉള്‍വലിയല്‍ പ്രതിഭാസം ഉണ്ടായിട്ടുണ്ട്.

ഇന്നലെ രാവിലെ 6:30 മുതലാണ് കടല്‍ ഉള്‍വലിയല്‍ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തത്. കടല്‍ ഉള്‍വലിഞ്ഞതോടെ തീരത്ത് മുഴുവനും ചെളി അടിഞ്ഞ അവസ്ഥയിലായിരുന്നു. പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ക്ക് തിരികെ വരാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. ചെളി അടിഞ്ഞതിനാല്‍ കരയിലേക്ക് തിരിച്ചെത്തുക എന്നത് തൊഴിലാളികള്‍ക്ക് കൂടുതല്‍ ദുഷ്‌കരമായി മാറുകയായിരുന്നു. ഇങ്ങനെയുള്ള പ്രതിഭാസം ഇടയ്ക്കിടെ ഉണ്ടാകുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നു. സാധാരണയായി ചാകര ഉള്ള അവസരങ്ങളിലാണ് കടല്‍ ഉള്‍വലിയാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!