25 December 2024

ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആദ്യ ജയം. പഞ്ചാബ് കിങ്സിനെ നാലുവിക്കറ്റിന് തകര്‍ത്തു. പഞ്ചാബ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം നാലുപന്ത് ശേഷിക്കെ ബെംഗളൂരു മറികടന്നു. അര്‍ധസെഞ്ചുറി നേടിയ വിരാട് കോലിയാണ് മല്‍സരത്തിലെ താരം. സഞ്ജു സാംസണെ മറികടന്ന് ഓറഞ്ച് ക്യാപ് വിരാട് കോലി സ്വന്തമാക്കി. 

പതിവ് ആര്‍സിബി സ്റ്റൈലില്‍ ഒരു ജയം. അനായാസ ജയത്തിലേക്കെന്ന് തോന്നിച്ചിടത്തുനിന്ന് വിക്കറ്റുകള്‍ തുലച്ച് ആരാധകരുടെ നെഞ്ചിടിപ്പുകൂട്ടി അവസാനം ജയിച്ചുകയറുക. 18 പന്തില്‍ 48 റണ്‍സ് അടിച്ചുകൂട്ടിയാണ് ദിനേശ് കാര്‍ത്തിക്– മഹിപാല്‍ ലോംറോര്‍ സഖ്യം ബെംഗളൂരുവിന് ജയമൊരുക്കിയത്. കോലി – രജത് പാടിദാര്‍ കൂട്ടികെട്ടില്‍ പത്തോവര്‍ പൂര്‍ത്തിയായപ്പോള്‍ സമ്പാദ്യം 85 റണ്‍സ്. 31 പന്തില്‍ ഫിഫ്റ്റിയടിച്ച് കോലി.

രജതും മാക്സ്്വെല്ലും ഹര്‍പ്രീത് ബ്രാറിന് മുന്നില്‍ വീണതോടെ ബെംഗളൂരു പരുങ്ങലില്‍. പിന്നാലെ 77 റണ്‍സെടുത്ത് കോലിയും പുറത്ത്.  ഇംപാക് പ്ലെയറായാണ്, എട്ടുപന്തില്‍ 17 റണ്‍സ് നേടി വിജയംവരെ ക്രീസില്‍ നിന്ന മഹിപാല് ലോംറോര്‍ കളത്തിലറങ്ങിയത്.  കാര്‍ത്തിക് നേടിയത് 10 പന്തില്‍ 28 റണ്‍സ്. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നിരയില്‍ തിളങ്ങിയത് 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ മാത്രം. എട്ടുപന്തില്‍ 21 റണ്‍സതെടുത്ത ശശാങ്ക് സിങ്ങിന്റെ ഫിനിഷിങ്ങാണ് സ്കോര്‍ 176 റണ്‍സിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!