29 December 2024

തിരുവനന്തപുരം: നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ യുവാവിനെ വെട്ടിക്കൊന്നു. കൊടങ്ങാവിള സ്വദേശി ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാത്രി 7.30 ഓടെയാണ് കൊലപാതകം നടന്നത്.

അമരവിളയിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ് ആദിത്യൻ. കഴിഞ്ഞ ദിവസം നെല്ലിമൂട് പാട്ട്യാകാലയിലെ ജിബിൻ എന്ന യുവാവും ആദിത്യനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ജിബിൻ നാലുപേരെ കൂട്ടി കൊടുങ്ങാവിള ജങ്ഷനിൽവച്ച് ആദിത്യനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!