രാജ്യത്തെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള ആര്‍എസ്എസ് ലക്ഷ്യത്തിന്റെ ഭാഗമാണ് മണിപ്പൂര്‍ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.നടന്നത് വംശഹത്യ, എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടില്ല.അക്രമികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്കി ഇത് യാദൃശ്ചികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷം എന്ന ഒന്ന് രാജ്യത്തില്ല എന്നതാണ് ആര്‍എസ്എസ് നിലപാടെന്നും മുഖ്യമന്ത്രി.
എന്തും ചെയ്യുക എന്ന നിലയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തി.കെജ്രിവാളിന്റെ അറസ്റ്റ് അതിനുള്ള തെളിവാണ്.
മദ്യനയവുമായി ബന്ധപ്പെട്ട കേസ് ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍.മൊഴി കൊടുത്ത ശരത്ചന്ദ്ര റെഡി എന്ന വ്യവസായി ഇതേ കേസില്‍ അറസ്റ്റിലായ ആളാണ്
ജാമ്യം കിട്ടിയത് ഇലക്ടറല്‍ ബോണ്ട് വഴി പണം കൊടുത്തതിന് ശേഷം. ശരത്ചന്ദ്ര റെഡി പിന്നെ മാപ്പുസാക്ഷിയായി മൊഴി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.