ഇടുക്കി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട വാഗമൺ പശുപ്പാറ സ്വദേശിയായ 19 വയസുകാരൻ മനുവാണ് ഇടുക്കി കഞ്ഞിക്കുഴി പോലീസിന്റെ പിടിയിലായത്. ഒരു വർഷം മുമ്പാണ് കഞ്ഞിക്കുഴി സ്വദേശിയായ പതിനേഴ് വയസുകാരിയുമായി മനു സൗഹൃദത്തിലായത്. ഇൻസ്റ്റഗ്രാം വഴിയായിരുന്നു പരിചയപ്പെട്ടത്.
തുടർന്ന് മനു മോഹൻ പല തവണ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പിന്നീട് പെൺകുട്ടിയുടെ വീട്ടിലെത്തിയും ഇയാൾ പീഡനം തുടർന്നു. ഇതോടെ 17 വയസുകാരിയുടെ വീട്ടുകാർ കഞ്ഞിക്കുഴി പോലീസിൽ പരാതി നൽകി. മനുവിനായി പോലീസ് തെരച്ചിൽ നടത്തി വരുന്നതിനിടെ പ്രതി കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയിലെത്തി.
ഇക്കാര്യമറിഞ്ഞ പോലീസ് തന്ത്രപൂർവം മനു മോഹനനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 19 വയസുകാരന്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതി മനു മോഹനെ റിമാൻഡ് ചെയ്തു