പാനൂര്‍ സ്ഫോടനക്കേസിലെ പ്രതികളുടെ സിപിഎം ബന്ധം പുറത്ത്. അറസ്റ്റിലായ അതുല്‍ ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയാണ്.
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത സായൂജാവട്ടെ ഡി.വൈ.എഫ്.ഐ കടുങ്ങാംപൊയില്‍ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയുമാണ്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിനീഷ് സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ മകനും സ്ഫോടകവസ്തു നിര്‍മാണത്തിന്‍റെ ആസൂത്രകന്‍ ഷിജാല്‍ ഡി.വൈ.എഫ്.ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയുമാണെന്നും പൊലീസ് പറയുന്നു.
ബോംബ് നിർമാണത്തിനിടെ സ്ഫോടനം ഉണ്ടായി മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികൾ എന്തിന് ബോംബുണ്ടാക്കി എന്ന ചോദ്യത്തിന് പൊലീസ് ഉത്തരം കണ്ടെത്തിയിട്ടില്ല.