24 December 2024

കോട്ടയം: അച്ഛൻ്റെയോ സഹോദരൻ്റെയോ സ്ഥാനത്ത് നിന്ന് സ്നേഹിക്കാൻ തോന്നുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പത്മജ വേണുഗോപാൽ. താൻ ബിജെപിയിൽ ചേരാനുള്ള ഒരു പ്രധാന കാരണം മോദിയാണെന്നും പത്മജ പറഞ്ഞു. കോട്ടയത്ത് എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പത്മജ വേണുഗോപാൽ.

തൃശൂരിൽ ഇക്കുറി താമര വിരിയുമെന്ന് പത്മജ വേണുഗോപാൽ ഇന്നലെ പറഞ്ഞിരുന്നു. ചേട്ടൻ കെ മുരളീധരന്‍റെ ഇടതും വലതും പിന്നിലും മുന്നിലും നിൽക്കുന്നവർ പാരകളാണ്.

തന്‍റെ അനുഭവത്തിൻ്റെ വെളിച്ചത്തിലാണ് ഇക്കാര്യം ഉറപ്പിച്ച് പറയുന്നത്. ഇക്കുറി കേരളത്തിൽ 4 താമരയെങ്കിലും വിരിയുമെന്നും അഞ്ച് വർഷത്തിനുള്ളിൽ കോൺഗ്രസ് രാജ്യത്ത് നിന്ന് തന്നെ ഇല്ലാതാകുമെന്നും പത്മജ കൊച്ചിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!