നിയമവിരുദ്ധമായി ഫെയര്‍പ്ലേ ആപ്പ് വഴി ഐപിഎല്‍ സ്ട്രീം ചെയ്ത കേസില്‍ ചോദ്യം ചെയ്യുന്നതിനാണ് സൈബര്‍ സെല്‍ നടിക്ക് സമന്‍സ് അയച്ചിരിക്കുന്നത്. ഏപ്രില്‍ 29ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫെയര്‍പ്ലേ ആപ്പിനെ നടി പ്രമോട്ട് ചെയ്തിരുന്നു.
നേരത്തെ നടന് സഞ്ജയ് ദത്തിനും കേസുമായി ബന്ധപ്പെട്ട് സമന്‍സ് അയച്ചിരുന്നു. ഏപ്രില്‍ 23ന് ഹാജരാകുവാനാണ് നടനോട് ആവഷ്യപ്പെട്ടത്. എന്നാല്‍ താന്‍ വിദേശത്താണെന്നും ഹാരാജാകുന്നതിന് മറ്റൊരു തീയതി നല്‍കണമെന്നും നടന് ആവശ്യപ്പെട്ടിരുന്നു.
മഹാദേവ് ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പിന്റെ അനുബന്ധമായുളള അപ്ലിക്കേഷനാണ് ഫെയര്‍പ്ലേ ആപ്പ്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ നിയമവിരുദ്ധമായി സ്ട്രീം ചെയ്തതിലൂടെ വയാകോമിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതാണ് റിപ്പോര്‍ട്ട്.