അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി എഴുത്ത് പരീക്ഷയില്‍ മിനിമം മാര്‍ക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഓരോ വിഷയത്തിലും ജയിക്കാന്‍ 12 മാര്‍ക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വര്‍ഷം മുതല്‍ പരീക്ഷ രീതി. മാറ്റം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിക്കുകയായിരുന്നു വി ശിവന്‍കുട്ടി.
എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണ 99.7 ആയിരുന്നു വിജയശതമാനം. വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികളെയും മന്ത്രി ശിവന്‍കുട്ടി അഭിനന്ദിച്ചു.
4,27,105 പേരാണ് പരീക്ഷയെഴുതിയത്. 4,25,563 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 71,831 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ തവണക്കേക്കാള്‍ കൂടുതലാണിത്. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 4,934 പേര്‍ക്കാണ് ജില്ലയില്‍ എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ തവണയും ഒന്നാം സ്ഥാനത്ത് മലപ്പുറം ആയിരുന്നു.
ഏറ്റവും കൂടുതല്‍ വിജയശതമാനം കോട്ടയത്താണ് (99.92 ശതമാനം). കുറവ് തിരുവനന്തപുരത്തും (99.08 ശതമാനം). പാലാ വിദ്യാഭ്യാസ ജില്ലയില്‍ 100 ശതമാനം വിജയമാണ്. 892 സര്‍ക്കാര്‍ സ്‌കൂളികള്‍ക്ക് 100 ശതമാനം വിജയം നേടി.ലക്ഷദ്വീപില്‍ 285 പേരാണ്.
പരീക്ഷയെഴുതിയത്. ഇതില്‍ 277 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. അതായത് 97.19 ശതമാനം. ജൂണ്‍ ആദ്യവാരം മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. പുനര്‍മൂല്യനിര്‍ണയത്തിന് നാളെ മുതല്‍ പതിനഞ്ച് വരെ അപേക്ഷിക്കാമെന്ന് മന്ത്രി അറിയിച്ചു. മേയ് 28 മുതല്‍ ജൂണ്‍ ആറ് വരെയാണ് സേ പരീക്ഷ.