പുലര്‍ച്ചെ 1.30 ന് കണ്ണൂര്‍ തളിപ്പറമ്പ് നഗരത്തിന് സമീപം ദേശീയ പാതയിലായിരുന്നു അപകടം നടന്നത്. നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചെറുകുന്ന് കൃസ്തുകുന്ന് സ്വദേശി കൊയിലേരിയന്‍ ജോയല്‍ ജോസഫ് (23), ചെറുകുന്ന് പാടിയില്‍ നിരിച്ചന്‍ ജോമോന് ഡൊമനിക്ക് (23) എന്നിവരാണ് മരിച്ചത്.
ദേശീയപാതയുടെ അരികില്‍ വീടിനു മുന്പില് നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പത്ത് അടിയോളം മുന്നോട്ടു നീങ്ങിയ കാര്‍ ഓവുചാലിലേക്ക് മറിഞ്ഞു. ബൈക്ക് ഓടിച്ചയാള്‍ യുവാക്കള്‍ സമീപത്തും പിറകില്‍ സഞ്ചരിച്ച 25 അടിയോളം ദൂരത്തേക്കും തെറിച്ചു വീണു.ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി കരുതുന്നു.