തിരുവനന്തപുരത്തുനിന്നും പാലക്കാട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസില്‍ കഞ്ചാവുമായി യാത്രചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ്. പുറക്കാട് ഒറ്റപ്പനസ്വദേശിയെയാണ് പൊലീസ് പിടികൂടിയത്. പ്ലാസ്റ്റിക്ക് കവറിലും പേപ്പറില്‍ പൊതിഞ്ഞും സൂക്ഷിച്ച 1.200 കിലോഗ്രാം കഞ്ചാവ് ഇയാളില്‍നിന്ന് കണ്ടെടുത്തു.
സ്റ്റേഷനിലെത്തിച്ച പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സൂപ്പര്‍ഫാസ്റ്റ് ബസില്‍ കൊല്ലത്തുനിന്നാണിയാള്‍ കയറിയത്. രഹസ്യവിവരം ലഭിച്ച പോലീസ് ശനിയാഴ്ച രാവിലെ പത്തരയോടെ തോട്ടപ്പള്ളി സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്.