24 December 2024

crime scene tape with blurred forensic law enforcement background in cinematic tone and copy space

വരാപ്പുഴയില്‍ നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അല്‍ഷിഫാഫ് ആണ് നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.

രണ്ടാഴ്ച മുമ്പാണ് ഇവര്‍ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസം ആരംഭിച്ചത്. സംഭവസമയത്ത് അല്‍ഷിഫാഫിന്റെ ഭാര്യ വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് പരിസരവാസികള്‍ പറയുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!