സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് ക്യാബിന്‍ ക്രൂ പിടിയില്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പിടിയിലായത്. കൊല്‍ക്കത്ത സ്വദേശി സുരഭി കാത്തൂണാണ് ് പിടിയിലായത്. മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലെ ക്യാബിന്‍ ക്രൂ ആയിരുന്നു സുരഭി.
ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതില്‍ ക്യാബിന്‍ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണ് ഇതെന്ന് ഡിആര്‍ഐ പ്രതികരിച്ചു. അറസ്റ്റിലായ ക്യാബിന്‍ ക്രൂ നേരത്തെയും സ്വര്‍ണ്ണം കടത്തിയെന്ന് ഡിആര്‍ഐ പറഞ്ഞു. 14 ദിവസത്തേക്ക് പ്രതിയെ റിമാന്‍ഡ് ചെയ്തു. 960 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.