തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകള്‍, പട്ടം എന്നിവ പറത്തുന്നത് നിരോധിച്ചു. സ്കൈവേര്‍ഡ് ലേസര്‍ ബീം ലൈറ്റുകള്‍, ഹൈ റൈസര്‍ ക്രാക്കറുകള്‍ ഉപയോഗിക്കരുത്. അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
സിറ്റി പൊലീസ് കമ്മിഷണറുടെതാണ് ഉത്തരവ്. വിമാന ലാന്‍ഡിംഗ് ദിശയിലേക്ക് ലൈറ്റുകള്‍ മിന്നിക്കുന്നത് അപകടത്തിനിടയാക്കുമെന്ന് കണ്ടെത്തിയിരുന്നു. വ്യോമഗതാഗതത്തിലെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് നടപടി.