മൂന്നാം മോദി സര്‍ക്കാരില്‍ സുരേഷ് ഗോപി ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകളുടെ സഹമന്ത്രിമായി പ്രവര്‍ത്തിക്കും. ജോര്‍ജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പുകളുമാണു ലഭിച്ചത്. ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ആണ് സാംസ്കാരികം, ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി. ഇന്ന് വൈകുന്നേരത്തോടെയാണ് വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനമായത്.
സഹമന്ത്രി സ്ഥാനത്തില്‍ അതൃപ്തി അറിയിച്ച സുരേഷ് ഗോപി മലക്കം മറിയുകയായിരുന്നു. മന്ത്രി സ്ഥാനത്ത് തുടരുമെന്നും മറ്റെല്ലാം മാധ്യമ സൃഷ്ടിയാണെന്നുമായിരുന്നു പ്രതികരണം.
മന്ത്രിസഭയിലെ പ്രധാനികളായ അമിത് ഷാ, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവര്‍ തങ്ങള്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെ കൈകാര്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെയും നിതിന്‍ ഗഡ്കരി കേന്ദ്ര ഉപരിതല മന്ത്രാലയത്തെയും നയിക്കും. എസ് ജയശങ്കര്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയായി തുടരും. ഉപരിതല ഗതാഗത വകുപ്പില്‍ ഹര്‍ഷ് മല്‍ഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായി ചുമതലയേല്‍ക്കും.