25 December 2024

കുവൈറ്റിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തല്‍ മരിച്ച മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. വ്യോമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിക്കുക. രാവിലെ 7.30ന് വിമാനം കൊച്ചിയിലെത്തും. മുഖ്യമന്ത്രിയും മന്ത്രിമാരായ പി രാജീവും കെ രാജനും വിമാനത്താവളത്തിലെത്തും. 23 മലയാളികളുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിക്കുന്നത്.

മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹങ്ങള്‍ പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക് കൊണ്ടുപോകും. തമിഴ്നാട്, കര്‍ണാടക സ്വദേശികളുടെ മൃതദേഹങ്ങളും കൊച്ചിയിലെത്തിക്കും.

ആംബുലന്‍സുകള്‍ക്ക് അകമ്പടി നല്‍കാന്‍ പൊലീസിന് എഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അരുണ്‍ ബാബു (തിരുവനന്തപുരം), നിതിന്‍ കൂത്തൂര്‍ (കണ്ണൂര്‍), തോമസ് ഉമ്മന്‍ (പത്തനംതിട്ട), മാത്യു തോമസ് (ആലപ്പുഴ), ആകാശ് എസ്. നായര്‍ (പത്തനംതിട്ട), രഞ്ജിത് (കാസര്‍കോട്), സജു വര്‍ഗീസ് (പത്തനംതിട്ട), കേളു പൊന്മലേരി (കാസര്‍കോട്), സ്റ്റെഫിന്‍ ഏബ്രഹാം സാബു (കോട്ടയം), എം.പി. ബാഹുലേയന്‍ (മലപ്പുറം), കുപ്പന്റെ പുരയ്ക്കല്‍ നൂഹ് (മലപ്പുറം), ലൂക്കോസ്/സാബു (കൊല്ലം), സാജന്‍ ജോര്‍ജ് (കൊല്ലം), പി.വി. മുരളീധരന്‍ (പത്തനംതിട്ട), വിശ്വാസ് കൃഷ്ണന്‍ (കണ്ണൂര്‍), ഷമീര്‍ ഉമറുദ്ദീന്‍ (കൊല്ലം), ശ്രീഹരി പ്രദീപ് (കോട്ടയം), ബിനോയ് തോമസ്, ശ്രീജേഷ് തങ്കപ്പന്‍ നായര്‍, സുമേഷ് പിള്ള സുന്ദരന്‍, അനീഷ് കുമാര്‍ ഉണ്ണന്‍കണ്ടി, സിബിന്‍ തേവരോത്ത് ഏബ്രഹാം, ഷിബു വര്‍ഗീസ് എന്നിവരാണ് മരിച്ച മലയാളികള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!