പൂനെ: കെട്ടിടത്തില്‍ തൂങ്ങിയാടി റീല്‍സ് എടുത്ത അഭ്യാസികള്‍ അറസ്റ്റില്‍. സാഹസികമായി റീല്‍സ് ചെയ്ത പെണ്‍കുട്ടിയും സുഹൃത്തുമാണ് പിടിയിലായത്. 23 കാരി മീനാക്ഷി സുളങ്കെയും സുഹൃത്ത് 27കാരന്‍ മിഹിര്‍ ഗാന്ധിയുമാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം റീല്‍സ് ചിത്രീകരിച്ച മൂന്നാമനെ കണ്ടെത്താന്‍ കഴിഞ്ഞട്ടില്ല.
റീല്‍സ് എടുക്കാനായി ജീവന്‍ പണയപ്പെടുത്തിയുള്ള പെണ്‍കുട്ടിയുടെ അഭ്യാസ പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയായിരുന്നു. ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ഒറ്റകൈയില്‍ തൂങ്ങിയാടി ദൃശ്യമെടുക്കുന്ന പൂനെ സ്വദേശിയായ പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയിരുന്നു.
റീല്‍സ് ചിത്രീകരിക്കുന്നതിനായി ഒരു പെണ്‍കുട്ടി ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തൂങ്ങിക്കിടക്കുന്നതായി കാണാം. ഒരു കോട്ട പോലെ തോന്നിക്കുന്ന സ്ഥലത്താണ് റീല്‍സ് ഷൂട്ട് ചെയ്തിട്ടുള്ളത്. മറ്റൊരു ആണ്‍കുട്ടി മുകളില്‍ നിന്ന് പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ചിരിക്കുന്നതും കാണാം. അവരുടെ ഒരു സുഹൃത്ത് ആണ് റീല്‍ ഷൂട്ട് ചെയ്യുന്നത്. ഒരു തരത്തിലുള്ള മുന്‍കരുതലുകളും സ്വീകരിക്കാതെയായിരുന്നു ചിത്രീകരണം. പൊലീസിനെ ടാഗ് ചെയ്തു കൊണ്ടാണ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ചത്.