വയനാട് കേണിച്ചിറയില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി. ഇന്ന് പുലര്‍ച്ചെ രണ്ടു പശുക്കളെ കൊന്ന തൊഴുത്തിലാണ് കടുവ വീണ്ടും എത്തിയത്. രാത്രി ഒന്‍പത് മണിയോട് കൂടിയാണ് കടുവയെത്തിയത്. പ്രദേശത്ത് കടുവയെ വീഴുത്തുന്നതിനായി കൂട് സ്ഥാപിച്ചിരുന്നു.
കടുവയുള്ളിടത്ത് പശുവിന്റെ ജഡവുമായി കൂട് സ്ഥാപിച്ചു. ആ കൂട്ടിലാണ് കടുവ കുടിങ്ങിയത്. വയനാട് തോല്പെട്ടി 17 എന്ന വനംവകുപ്പിന്റെ ഡാറ്റബേസില്‍ ഉള്‍പ്പെട്ട കടുവയാണ് കൂട്ടിലായിരിക്കുന്നത്. കടുവയ്ക്ക് അവശതകള്‍ ഉള്ളതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം.