തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വിതരണം ഇന്ന് ആരംഭിക്കും. ഒരു മാസത്തെ ക്ഷേമ പെന്ഷന് വിതരണത്തിനുള്ള തുകയാണ് അനുവദിച്ചത്. 900 കോടിയാണ് ക്ഷേമ പെന്ഷന് വിതരണത്തിനായി അനുവദിച്ചത്.
ജൂണ്‍ മാസത്തെ പെന്‍ഷനാണ് ഇന്ന് മുതല്‍ നല്‍കുന്നത്. അതാത് മാസത്തെ പെന്ഷന് നല്‍കുമെന്ന് സംസ്ഥാന ബജറ്റില്‍ പറഞ്ഞിരുന്നു. ജൂണ്‍ മാസത്തെ തുക നല്കിയാലും ഇനി അഞ്ച് മാസത്തെ ക്ഷേമ പെന്ഷന് കുടിശ്ശിക കൂടി ബാക്കിയുണ്ട്.