മക്ക: കഅബയുടെ കിസ്വ മാറ്റല്‍ കര്‍മ്മം ജൂലൈ ഏഴിന് നടക്കും. മുഹറം ഒന്ന് ഹിജ്റ കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷദിനത്തിലാണ് കഅബയുടെ മൂട് പടം മാറ്റുന്നത്. പഴയ കിസ്വ മാറ്റി പുതിയത് സ്ഥാപിക്കുന്നതാണ് ചടങ്ങ്.1000 കിലോഗ്രാം അസംസ്കൃത പട്ടുകൊണ്ട് നിര്‍മിച്ച കിസ്വയാണ് പുതപ്പിക്കുക. ഇരു ഹറം കാര്യാലയത്തിന് കീഴിലുള്ള കരകൗശല വിദഗ്ധരും, വിദഗ്ധ തൊഴിലാളികളും ചേര്‍ന്നായിരിക്കും ചടങ്ങ് പൂര്‍ത്തിയാക്കുക.
200 തൊഴിലാളികള്‍ ചേര്‍ന്ന് 10 മാസം കൊണ്ടാണ് കിസ്വയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തയ്യല്‍ മെഷീന് ഉപയോ?ഗിച്ചായിരുന്നു ഇതിന്റെ പ്രധാനഭാ?ഗം നിര്‍മ്മിച്ചത്. ബാക്കി വരുന്ന ഭാ?ഗം കൈ കൊണ്ടാണ് തയ്യാറാക്കിയത്.
120 കിലോഗ്രാം സ്വര്‍ണ്ണനൂലും 100 കിലോഗ്രാം വെള്ളി നൂലും ഉപയോഗിച്ചാണ് കിസ്വയുടെ മുകളില്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്ന വാക്കുകള്‍ കരകൗശ വിദഗ്ധര്‍ തുന്നി പിടിപ്പിച്ചത്. നാലു കഷ്ണം തുണിയും ഒരു വാതില്‍ കര്‍ട്ടനും ഉള്‍ക്കൊള്ളുന്നതാണ് കഅബയുടെ മൂടുപടം. 15 മീറ്റര്‍ ഉയരവും 12 മീറ്റര്‍ വരെ നീളവുമാണ് കിസ്വയുടെ നാല് കഷ്ണങ്ങള്‍ക്കുള്ളത്.
വാര്‍ഷിക ആചാര മാറ്റത്തിന് മുന്നോടിയായി കഴിഞ്ഞ മാസമാണ് കിസ്വയുടെ കൈമാറ്റ ചടങ്ങ് നടന്നത്. രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകനായ സല്മാന് രാജാവിന് വേണ്ടി മക്ക ഡെപ്യൂട്ടി അമീറും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാനുമായ പ്രിന്‍സ് സൗദ് ബിന്‍ മിഷാല്‍ ജൂണ്‍ 18 ന് കിസ്വ അതിന്റെ ഡെപ്യൂട്ടി സീനിയര്‍ കീപ്പര്‍ അബ്ദുള്‍ മാലിക് അല്‍-ഷൈബിക്ക് കൈമാറി