സ്ഫടികത്തിനും, ദേവദൂതനും പിന്നാലെ മോഹന്‍ലാലിന്റെ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രം കൂടി റീ റിലീസിനൊരുങ്ങുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴാണ് ആഗസ്റ്റ് 17 ന് 4K ദൃശ്യമികവോടെ എത്തുന്നത്. മാറ്റിനി നൗവും ഇ4 എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തിക്കുന്നത്.
മോളിവുഡില്‍ തന്നെ ഏറ്റവും വലിയ റീ റിലിസായാണ് മണിച്ചിത്രത്താഴ് എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4K അറ്റ്മോസില്‍ റീമാസ്റ്റര്‍ ചെയ്ത മണിച്ചിത്രത്താഴ് വീണ്ടും തിയറ്ററില്‍ എത്തുമ്പോള്‍ വന്‍ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.
മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി 1993 ല്‍ ഫാസില്‍ സംവിധാനം ചെയ്തത ചിത്രത്തില്‍ ഇന്നസെന്റ്, തിലകന്‍, കെ.പി.എ.സി ലളിത, സുധീഷ്, ഗണേഷ്, വിനയപ്രസാദ്, കുതിരവട്ടം പപ്പു എന്നിങ്ങനെ വന്‍ താരനിരയാണ് അണിനിരന്നത്. ഗംഗ-നാഗവല്ലി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശോഭനക്ക് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിരുന്നു. 1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ- സംസ്ഥാന പുരസ്‌ക്കാരങ്ങളും ചിത്രം സ്വന്തമാക്കി.
സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും ഇന്നും നാഗവല്ലിയും, രാമനാഥനും, ശ്രീദേവിയും, ഡോ.സണ്ണിയും, നകുലനുമെല്ലാം പ്രേക്ഷക മനസ്സുകളില്‍ നിറഞ്ഞുതന്നെ നില്‍ക്കുന്നു. മലയാളത്തിലേത് പോലെ അന്യഭാഷ പ്രേക്ഷകര്‍ക്കും നാഗവല്ലി ഏറെ പ്രിയങ്കരയാണ് ചിത്രം അന്യഭാഷകളിലും പ്രദര്‍ശനത്തിനെത്തിയിരുന്നു സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് നായകനാക്കി തമിഴിലും തെലുങ്കിലും ചന്ദ്രമുഖി എന്ന പേരിലും കന്നടയില്‍ ആപ്തമിത്ര, ഹിന്ദിയില്‍ ഭൂല്‍ ദുലയ്യ എന്നീ പേരുകളിലുമാണ് ചിത്രമെത്തിയത് എല്ലാ ചിത്രങ്ങളും വന്‍ വിജയമായിരുന്നു.