പുന്നൈ; മഹാരാഷ്ട്രയിലെ പ്രൊബേഷനറി ഐഎഎസ് ഓഫിസര്‍ പൂജ ഖെഡ്കറുടെ കാര്‍ പുണെ പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച രാവിലെയാണ് വിവാദത്തിലായ പൂജയുടെ ആഡംബര കാര്‍ പൊലീസ് പിടിച്ചെടുത്തത്.
കാറില്‍ നിയമവിരുദ്ധമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച പൂജയുടെ നടപടി നേരത്തെ വിവാദത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് ആഡംബര വാഹനത്തിന് പൊലീസ് പൂട്ടിട്ടത്.
ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച സംഭവത്തില്‍ ആഡംബര കാറിന്റെ യഥാര്‍ഥ ഉടമസ്ഥരായ കമ്പനിക്ക് കഴിഞ്ഞ ദിവസം പുണെ ആര്‍ടിഒ, നോട്ടിസ് നല്‍കിയിരുന്നു. ഹാവേലി താലൂക്കിലെ ശിവാനെയിലാണ് ആഡംബര കാറിന്റെ രജിസ്‌ട്രേഷനിലുള്ള ഉടമസ്ഥന്റെ വിലാസം.
അതേസമയം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍ നിന്നുള്ളയാള്‍ എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനും കാഴ്ചയ്ക്കു വൈകല്യം ഉണ്ടെന്നു തെളിയിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനും പൂജയ്‌ക്കെതിരെ ഏകാംഗ കമ്മിറ്റി അന്വേഷണം ഉടന്‍ ആരംഭിക്കും.