25 December 2024

പാലക്കാട്‌: പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പാലക്കാട് പുതുശ്ശേരി സ്വദേശിയായ അജീഷാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പാലക്കാട് കസബ പൊലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ മലപ്പുറം അരീക്കോട് ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസറാണ്.


ഇയാള്‍ നേരത്തെയും മറ്റൊരു പെണ്‍കുട്ടിക്കെതിരെ മോശമായി പെരുമാറിയതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഫോണ്‍ പരിശോധിച്ചതില്‍ പരാതി ശരിവയ്ക്കുന്ന മട്ടിലുള്ള തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പാലക്കാട് കോടതിയില്‍ ഹാജരാക്കിയ അജീഷിനെ റിമാന്‍ഡ് ചെയ്തു. ബന്ധുവായ പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്. മറ്റൊരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതായും ഇയാള്‍ക്കെതിരെ ആക്ഷേപമുണ്ട്. എന്നാല്‍, പരാതി നല്‍കാത്തതിനാല്‍ നടപടിയുണ്ടായില്ല.മുട്ടിക്കുളങ്ങര ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന അജീഷ് പ്രത്യേക പരിശീലനത്തിനായാണ് മാസങ്ങള്‍ക്ക് മുന്‍പ് അരീക്കോടിലേക്ക് മാറിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് അസമില്‍ നിന്ന് മലപ്പുറം പെരിന്തല്‍മണ്ണയില്‍ എത്തിച്ചു പീഡിപ്പിച്ചു. മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങി പീഡനത്തിന് സൗകര്യം ഒരുക്കുകയും ചെയ്തു. കേസില്‍ അസം സ്വദേശി അടക്കം രണ്ടുപേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയെ എത്തിച്ച അസം സ്വദേശി ജാഹിദുല്‍ ഇസ്ലാം, മണ്ണാര്‍ക്കാട് തച്ചനാട്ടുകര സ്വദേശി കൂരിക്കാടന്‍ മുഹമ്മദ് ഷഹനാസ് ഷിബിന്‍ എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.

മാസങ്ങള്‍ക്ക് മുമ്പ് പെരിന്തല്‍മണ്ണയില്‍ എത്തിച്ച പെണ്‍കുട്ടിയെ വാടക കോര്‍ട്ടേഴ്‌സുകളില്‍ താമസിപ്പിച്ച് പീഡനത്തിന് സൗകര്യം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. ആശുപത്രിയില്‍ എത്തിയതോടെയാണ് പോലീസിനെ വിവരം ലഭിച്ചത്. ജാഹിദുല്‍ ഇസ്ലാംപെരിന്തല്‍മണ്ണയില്‍ എത്തി ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് 17കാരിയായ പെണ്‍കുട്ടിയെ എത്തിച്ചത്.

പോക്‌സോ ഉള്‍പ്പെടയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പെരിന്തല്‍മണ്ണ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് എസ് ഐ ഷിജോ സി തങ്കച്ചന്‍ അറിയിച്ചു. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എ എസ് ഐ അനിത, സീനിയര്‍ സിപിഒ മാരായ ഷജീര്‍, സത്താര്‍, സിപിഒ സില്‍മന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!