26 December 2024

ആമയിഴഞ്ചാന്‍ തോട്ടില്‍ അപകടത്തില്‍പ്പെട്ട് മരിച്ച ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നല്‍കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായത്തിനൊപ്പം നഗരസഭ അദ്ദേഹത്തിന്റെ മാതാവിനൊപ്പം നില്‍ക്കുന്നു.


നാടിനെ നടുക്കിയ സംഭവമാണ് കഴിഞ്ഞദിവസം നടന്നത്. നഗരസഭയ്ക്ക് പുറത്താണ് ജോയിയുടെ കുടുംബം താമസിക്കുന്നത്. അതുകൊണ്ടു തന്നെ തീരുമാനം നഗരസഭ കൌണ്‍സില്‍ ചേര്‍ന്ന് ഔദ്യോഗികമായി അറിയിക്കും.

നഗരസഭ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. പൊതു സ്ഥലത്ത് മാലിന്യങ്ങള്‍ വലിച്ചെറിയരുന്നത് എന്ന് പറയുന്ന അതേ സമയത്ത് റെയില്‍വേ മാലിന്യ സംസ്‌കരണത്തിന് എന്ത് മാര്‍ഗ്ഗം സ്വീകരിക്കുന്നു എന്നുള്ളത് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും മേയര്‍ ചൂണ്ടിക്കാട്ടി.

സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യമുള്ളവരാണ്. നഗരസഭ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. സര്‍ക്കാരും ഒപ്പമുണ്ട്. അപകടമുണ്ടായപ്പോള്‍ പോലും രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ നോക്കിയവരാണ്. അവരാണ് സമരം ചെയ്യുന്നതെന്നും മേയര്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!